Wednesday, December 17, 2008

എന്റെ കടിഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടീ....

പതിവുപോലെ.. ഒരു ഡിസമ്പര്‍.......... തൊണ്ണൂറുകള്‍ കാലയവനിക പൊക്കി അകത്തു പോവാന്‍ കൊതിച്ചിരിക്കുന്ന കാലഘട്ടം.. ! വ്രിശ്ചികത്തിന്റെ അതിശൈത്യത്തോടു പടവെട്ടി അഭ്യംഗസ്നാനത്തിനു കന്നിസ്വാമിമാര്‍പോലും മടിക്കുന്ന സുപ്രഭാതം..... “ഉച്ചി വെയിലിലേ കുച്ചി ഐസു പോല്‍ ഉരുകാതിഹേ...” എന്ന പഴംതമിഴ് പാട്ടില്‍ പറയുന്നത്ര കാടിന്യം ഉച്ചവെയിലിനു..... പുലരിയുടെ മഞില്‍ കുളിച്ചു മധ്യഹ്ന സൂര്യന്റെ വെയിലേറ്റുവാടുന്ന കോളേജ് കാമ്പസിലെ തളിരിലകള്‍ക്കൊക്കയും കാച്ചിരുമ്പിന്റെ ഗുണം.! കഴിയാവുന്നത്ര ചുരുക്കി പറഞാല്‍ ‘ഒരു അവിഞ കാലാവസ്ഥ’.! കാലാവസ്ഥ കഥയ്കു അനുകൂലമല്ലാത്തതിനാല്‍ അതിനെ നമുക്കിവിടെ വിടാം..............

വായനക്കാരന്റെ മുന്‍ വിധിയേ കൊഞനംകുത്തി.. പയ്യന്‍സ് ക്ലാസില്‍ സ്രദ്ധിച്ചിരിക്കുന്ന അപൂര്‍വ്വ സമയത്തിനിടയില്‍.... ദേവി ടീച്ചറുടെ മകള്‍ ദേവിക ഏതോ ഒരു പുസ്തകത്തിനിടയില്‍ വെച്ചു എനിക്കൊരു പ്രേമലേഖനം നീട്ടി...

ത്രിവേണി നോട്ടുബുക്കിന്റെ മദ്ധ്യകാണ്ഡം വലിച്ചുകീറി ഒരു ഇടതുപക്ഷ അനുഭാവിയെപോലെ അല്പം ഇടത്തോട്ടു ചരിവുള്ള അക്ഷരത്തില്‍ ലവളിങനെ എഴുതി.......

എന്റെ RB....
ലോകത്തിലെ ഒരു കാമുകിക്കും എന്റെ ഗതി വരരുതെന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. ഭൂലോക തെമ്മാടിയായ നിന്നെ പ്രേമിച്ചുപോയി എന്ന കുറ്റത്തിനു എനിക്കിതും ഇതിലപ്പുറവും വരണം.. നിനക്കു ഞാന്‍ എഴുതുന്ന എത്രാമത്തെ കത്താണിതെന്നോര്‍മ്മയില്ല.പത്തിരുപതെണ്ണം ആയികാണുണം.. ഇതിനുള്ള നിന്റെ മറുപടിയും പതിവുപൊലെ പബ്ലിക് ടോയിലറ്റിന്റെ ചുവരിലോ, ഇവിടുത്തെ മരത്തിലോ എഴുതണം.! നിന്നോട് പറഞു ഞാന്‍ മടുത്തു. ഇന്നലെ പി.എം.എസ്. ബസിന്റെ ഉള്ളിലും ഞാന്‍ കണ്ടു RB + DEVIKA.K.NAMBIAR എന്നു.എന്റെ അഡ്രസും കൂടി വെക്കാമായിരുന്നില്ലെ.! ഏതെങ്കിലും ഒരു ഒഴിഞ ചുവരു കണ്ടാല്‍ ഇവരൊക്കെ ഇപ്പൊ എന്നെ കളിയാക്കി നോക്കാന്‍ തുടങിയിരിക്കുന്നു.!! അതെല്ലാം പോട്ടെ.. നീ എന്നെങ്കിലും എന്നോടു സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ..? നമ്മള്‍ തനിചുള്ള സമയത്തെപ്പൊഴെങ്കിലും.. ഒരു ലോക്കല്‍ ബുജി-യെന്നഹങ്കരിക്കുന്ന നിന്റെ വായീന്നു.. നെരൂദയുടെ പ്രണയ വരികളൊക്കെ വരുമെന്നു കൊതിച്ചിരിക്കുന്ന എന്നെ.. നീ വരട്ടു ഫിലോസഫികള്‍ പറഞു ബോറഡിപ്പിക്കാറാണ് പതിവു. വെറുതെയല്ല ചന്തു നിന്നെ.. സൈദ്ധാന്തിക വ്യഭിചാരി എന്നു വിളിച്ചതു.! തമ്മില്‍ കണ്ടുമുട്ടുന്ന അവസരങളിലൊക്കയും നീ എന്റെ അച്ഛനെ കളിയാക്കനും കുറ്റപെടുത്താനുമാണു വിനിയോഗിച്ചതു... എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിച്ചുകൊണ്ടേയിരുന്നു.. ഇനി വയ്യ.! അതിനുമാത്രം ഇന്നലെ ഒരു സംഭവമുണ്ടയി...

വൈകീട്ടു ഓഫീസ് കഴിഞു കണ്ണൂര്‍ എക്സ്പ്രസിനു അച്ഛന്‍ വീട്ടിലേക്കു വരുമ്പൊള്‍.. മൂത്രമൊഴിക്കാനായ് ടോയ്-ലറ്റില്‍ കയറിയത്രെ.... അതിലെ ചുവരിലാകെ RB + DEVIKA.K.NAMBIAR എന്നു കോയിന്‍ കൊണ്ടു നീ ചുരണ്ടി എഴുതിയിട്ടിരിക്കുന്ന പ്രേമലേഖനം കണ്ടു വിഷമിച്ചു ഒന്നു മൂത്രമൊഴിക്കാന്‍ പോലുമാവാതെ അച്ഛ്ന്‍ വീട്ടില്‍ വന്നു കരഞു. അമ്മയെ വഴക്കു പറഞു, ആകെ പ്രശ്നമായി... അതില്‍ പിന്നെ ഇപ്പൊവരെ അച്ഛന്‍ എന്നോടു മിണ്ടിയിട്ടില്ല. നിന്റെ ഏതു കോപ്രായങള്‍ക്കും സപ്പോര്‍ട്ട് ചെയ്യുന്ന എന്റെ അനിയന്‍ വരെ എന്നെ കുറ്റപെടുത്തി. ഇനിയും എന്റെ അച്ഛനെ വിഷമിപ്പികാന്‍ എനിക്കു വയ്യ.! നമുക്കു പിരിയാം.. എത്ര സ്രമിച്ചിട്ടും കഴിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ മറന്നു കഴിഞു.. നീ എന്നെയും മറക്കുക.. എനിക്കെന്റെ അച്ഛനാണു വലുത്.! അല്ലെങ്കിലും.. “നിറം“ കണ്ട പ്രചോദനത്തില്‍ നീ വാങിയ പുതിയ ബൈക്കിനു പിന്നിലിരിക്കാന്‍ ഒരു പെണ്‍കുട്ടി എന്നതില്‍ കവിഞു നീ എപ്പൊഴങ്കിലും എന്നെ സ്നേഹിച്ചിരുന്നുവോ..?? എനിവെ.... ഗുഡ് ബൈ. - ദേവിക.


ഉം........... ചില അക്ഷരതെറ്റുകളെ മാറ്റിനിര്‍ത്തിയാല്‍.. അവളെപോലെതന്നെ മനോഹരമായ കൈയക്ഷരം.! മുന്‍പു പലപ്പൊഴായ് അവളുടെ അച്ഛനെ ചീത്തപറയുന്ന കൂട്ടത്തില്‍.. അനിയനേയും ഉള്‍പെടുത്താനുള്ള എന്റെ ദീര്‍ഘവീക്ഷണമില്ലായ്മയെ ഓര്‍ത്തു ഞാന്‍ നെടുവീര്‍പ്പിട്ടു.! ഇതൊക്കെ സംഭവിക്കുമ്പൊഴും.. കഥയറിയാതെ.. വിമല ടീച്ചര്‍ ‘ചിന്താവിഷ്ടയായ സീത’ ഉരുവിട്ടുകൊണ്ടു പശ്ചാത്തല സംഗീതം നടത്തുന്നുണ്ടായിരുന്നു.....! കഥാനായികയെ ഒന്നു നോക്കുകപോലും ചെയ്യതെ അത്മാവിനു അമ്പേറ്റ ക്രൌഞ്ച പക്ഷിയായ ഞാന്‍ ലാസ്റ്റ് ബെല്ലിനായ് കാതോര്‍ത്തിരിക്കുകയായാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ..

ഓഡിറ്റോറിയത്തിന്റെ പുറത്തെ ചുവരില്‍ താങി പ്രിയകൂട്ടുകാരന്‍ എഡ്വിന്റെ തോളില്‍നിന്നിറങി.. ഏകദേശം ഒരു പത്തടി... [കവിഞു വന്നാല്‍ പതിഞ്ചു.. അതില്‍ കൂടില്ല.] മാറിനിന്നു ഞാന്‍ അതു വായിച്ചു.. സന്ധ്യയുടെ നേര്‍പ്പിച്ച ഇരുട്ടിലും വെണ്ടക്കാ അക്ഷരത്തില്‍ തെളിഞു കാണാം...

“ എടീ ദേവികേ.... നിന്റെ അച്ഛനെ എനിക്കിഷ്ടമല്ല.. B'coz അയാളെന്റെച്ഛനല്ല.! ആര്‍ക്കു വേണമെടീ നിന്റെ സ്നേഹം.? എനിക്കതിനു അത്രയ്കു ദാരിദ്ര്യമൊന്നുമില്ല. നീയായ് നിന്റെച്ഛന്റെ പാടായ്...”

കലക്കി... ഞാന്‍ വിചാരിച്ചപോലെ വന്നിരിക്കുന്നൂ.! എങ്കിലും.. ആ ആംഗലേയ പദം ഓഴിവാക്കാമായിരുന്നെന്നു തോന്നി.! അല്ല ഇതാ നന്നയതു “കാരണം”....... എന്നൊക്കെ എഴുതിവരുമ്പോഴേക്കും കരിക്കട്ട തീര്‍ന്നുപോയിട്ടുണ്ടാവുമെന്നു പറഞു തോഴനെന്നെ ആശ്വസിപ്പിച്ചു.! കുമാരേട്ടന്റെ കാന്റീനിലെ കരിക്കട്ടകളുടെ പ്രായോഗിക വശങളെകുറിച്ചു ചിന്തിചു പരസ്പരം മിണ്ടതെ ഞങള്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലൂടെ നടന്നകലുമ്പോള്‍... അവിടിവിടിയായ് ഞാനെഴുതിവെച്ച ശിലാ ലിഖിതങള്‍ എന്നെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നോ... എന്തൊ...!

കോളേജ് മുഴുക്കെ കാണാവുന്ന തരത്തില്‍.. എന്റേ ചുവര്‍ചിത്രകഥ അവിടെ തെളിഞുനിന്നിട്ടും.. അതിന്റെപേരില്‍ അടുത്തദിവസങളിലൊന്നും അവിടയോരു പുകയുമണ്ടായില്ല.! പറഞിട്ടു കാര്യമില്ല എന്നോര്‍ത്തിട്ടാ‍യിരിക്കാം..... ! പ്രിന്‍സിപ്പള്‍ റൂമിലേക്കുപോലും വിളിപ്പിക്കപെടാതെ ഞാന്‍ അവഗണിക്കപെട്ടു എന്നെനിക്കു തോന്നി.!!!! ഞങള്‍ കമിതാക്കള്‍ അന്യോന്യം കണ്ടില്ലെന്നു നടിച്ചു ശേഷിച്ചകാലം കഴുചു കൂട്ടി കുപ്പയിലിട്ടു.


നടവഴിയോരത്തെ മരങള്‍ ജനുവരിയൊരോര്‍മ്മയാക്കി ഫിബ്രവരിയില്‍ പരാഗണം നടത്തി മാര്‍ച്ചില്‍ ഗര്‍ഭം ധരിച്ചു ഏപ്രിലില്‍ മൊട്ടിട്ടു മെയ് ഫ്ലവറുകളായ് പൂത്തുലഞു.......... തെളിഞ മാനം കാര്‍മേഘങളായ് രൂപാന്തരപെട്ടു... മഴയായ് പെയ്തൊടുങി.!! [തുടക്കത്തിലുപേക്ഷിച കാലാവസ്ഥയെ.. ഇവിടെ തിരിച്ചു കൊണ്ടു വന്നപ്പോള്‍.. പിണങിപോയ ഭാര്യ തിരിച്ചു വന്നൊരനുഭൂതി.!!! ഞാന്‍ അവിവിവാഹിതനായതിനാല്‍ തോന്നുന്നതായിരിക്കും.!] പിന്നെയും പിന്നെയും യാതൊരുളുപ്പുമില്ലാതെ ഡിസമ്പറുകള്‍ വന്നെന്റെ പ്രായം തിരുത്തി കടന്നു പോയി....




കഞുകുട്ടി പരാദീനങളുമായ്... ഈ ഭൂഗോളത്തിന്റെ ഏതെങ്കിലും ഒരു വളവിലിരുന്നു നീ ഇതു വായിക്കുന്നുണ്ടെങ്കില്‍... പ്രിയ്യ ദേവികാ.. ഒന്നോര്‍ക്കുക.............. നീ എന്നെ മറന്നിരിക്കാം..... എങ്കിലും നിന്നെക്കുറിച്ചു ഞാനിപ്പൊഴും ചിന്തിക്കുന്നു.....!!! B'coz ചിന്തിക്കാന്‍ മാത്രം............. നിനക്കു ശേഷമോ നിനക്കു മുന്‍പൊ എന്നയോരു പെണും തിരിഞുനോക്കിയിട്ടില്ല എന്നതാകുന്നു സത്യം......



******************************************************************

7 comments:

  1. ഇനി വായിചിട്ട് കമന്‍റ് ഇട്ടില്ല എന്ന് വേണ്ട

    ReplyDelete
  2. ഇനി വായിക്കാതെ കമന്‍റ് ഇട്ടില്ല എന്ന് വേണ്ട :)

    (ആ വേഡ് എരിഫിക്കേഷന്‍ ഓപ്ഷന്‍ ഒന്നെടുത്ത് കളയാമോ?
    ഞങ്ങള്‍ വേറേ പണി ഒന്നുമില്ലാതെ ഇരിക്കുകയല്ല
    ആല്‍ഫബെറ്റ്സ് ടൈപ്പും ചെയ്തു കൊണ്ടിരിക്കാന്‍)

    ReplyDelete
  3. ഇപ്പോഴാണ് വായിക്കാനിട കിട്ടിയത് ....അകാരണമായൊരു പ്രണയമുപേക്ഷിക്കുന്നതിനൊരു ത്രില്ലുണ്ടല്ലെ..കേട്ട് മടുത്ത കാരണങ്ങള്‍ കൊണ്ട് പ്രണയമുപേക്ഷിക്കുന്നത് ബോറാണ് .

    ReplyDelete
  4. ആ പെങ്കൊച്ച് രക്ഷപെട്ടു..

    ReplyDelete
  5. ഇത് മുമ്പൊരിക്കല്‍ വായിച്ചു ഞാന്‍ കരഞ്ഞതാണ്.. ഇനിയും വയ്യ..ക്ഷമിക്കുക..

    ReplyDelete
  6. സംഭവം കലക്കി സുരേഷ്!
    ഈ സുന്ദരപ്രണയകാവ്യം വായിച്ച് ഞാന്‍ ഉള്‍പുളകം കൊണ്ടു!
    എന്റെ ദേഹം മുഴുവന്‍ തോലാഞ്ചമാണിപ്പോള്‍..

    ReplyDelete