Friday, December 4, 2009

ഡിങ്കനും ഇതര ദൈവങ്ങളും- പഠനം


:ആമുഖം


1992ല്‍ വെനിസ്വേലയില്‍ “ദൈവത്തിന്റെ പ്രാധാന്യം” എന്ന പ്രബന്ധമവതിരിപ്പിച്ച് ഞാന്‍ തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ തിരുവനന്തപുരത്തുനിന്നു ഏര്‍ണ്ണാകുളം വരെയുള്ള ട്രെയില്‍ യാത്രയ്ക്കിടയില്‍ കൂടെയുണ്ടായിരുന്ന ഡോ. സുനില്‍ കുമാറിനോട് പ്രബന്ധ സബന്ധമായി ഒരോ വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കവെ ഞാന്‍ ഒരു കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി- “ അകാശത്ത് തന്റെ സ്വൈര സഞ്ചാരത്തിനു തടസം നില്‍ക്കുന്ന തരംഗങ്ങളില്‍ കോപിച്ച് അതിനടിയിലുള്ള പ്രദേശങ്ങളെ ഡിങ്കന്‍ ശപിക്കുന്നതിന്റെ ഫലമായാണ് ഭൂമിയില്‍ ചിലയിടത്ത് മൊബൈല്‍ റേഞ്ച് കിട്ടാത്തതെന്നും ഇന്റെര്‍നെറ്റ് കണകക്ഷന്‍ കട്ടാവുന്നതെന്നും ഡിങ്കോയിസ്റ്റുകള്‍ കരുതുന്നുണ്ട്. അതിനു പരിഹാര കര്‍മ്മമായാണ് ഉപബുദ്ധനെ പോലെയുള്ള ഡിങ്കോയിസ്റ്റുകള്‍ രണ്ടാം ശനിയാഴ്ച തോറും മൊബൈല്‍ സ്വിച്ച് ഓഫാക്കി ഡിങ്കനോട് മാപ്പ് പറഞ്ഞു പരിഹാര കര്‍മ്മം ആചരിക്കുന്നത്. ഇത്തരം അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ജനത പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു മനവ സമൂഹത്തിനു തടസം നില്‍ക്കുന്നു“ എന്നും ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. അപ്പോള്‍ തൊട്ടടുത്തിരിക്കുന്ന പ്രശസ്ത ചിന്തനും കോയിക്കോട് സര്‍വകലാശാല ഗവേഷണ വിഭാഗം പ്രൊഫസറുമായ ശ്രീ ഇട്ടൂപ്പ് അതിലിടപെട്ടു കൊണ്ടു പറഞ്ഞു‌- മിസ്റ്റര്‍ പയ്യന്‍സ്- തനിയെ ഗര്‍ഭമുണ്ടാകുമെന്നും, ചത്തു പോയ അപ്പൂപ്പന്‍ കാക്കയായി വന്നു തൈര്‍ സാദമുണ്ണുമെന്നും, അരൂപിയും ഫ്ലെക്സിബിളുമായ ചെകുത്താനെ കല്ലെറിഞ്ഞു ഓടിക്കാമെന്നും, ഇതേ നൂറ്റാണ്ടില്‍ തന്നെ സമര്‍ഥിച്ച് ലേഖനമെഴുതുകയും പ്രബന്ധമവതരിപ്പിക്കുകയും ചെയ്യുന്ന താങ്കളെ പോലെയുള്ള ആക്ടിവിസ്റ്റുകള്‍ ഉപബുദ്ധനെയും സംഘത്തെയും അന്ധ വിശ്വാസത്തിന്റെ പേരില്‍ പുച്ചിക്കുന്നത് കാണുമ്പോല്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല“ എന്ന്.


സന്ദര്‍ഭ വശാല്‍ “പാസ്കല്‍ ബോയര്‍”ക്കെതിരെ നടത്തിയ ഒരു വിശ്വപ്രസിദ്ധ ഉദ്ധരണി പ്രൊഫ.ഇട്ടൂപ്പ് പറഞ്ഞതായിരുന്നെങ്കിലും.. യഥാര്‍ഥത്തില്‍ “തന്റെ വിശ്വാസം മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം വിഡ്ഡിത്തമാണുമെന്നുള്ള അതുവരെയുണ്ടായിരുന്ന ധാരണ“ മാറ്റിവെച്ച് ഡിങ്കനെയും ഡിങ്കോയിസത്തെയും കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആ സംഭവം എനിക്ക് ഒരു നിമിത്തമാവുകയായിരുന്നു.


ആരാണ് ഡിങ്കന്‍:


മൂല്യചുതിയിലകപ്പെട്ട ലോകത്തില്‍ സകല ജീവജാലങ്ങളെയും നേര്‍വഴിക്ക് നയിക്കാന്‍ വേണ്ടി തന്റെ നിര്‍ദ്ധേശങ്ങള്‍ ഭൂമിയില്‍ എത്തിക്കാന്‍ ദൈവം അദ്ധേഹത്തിന്റെ അളിയനായ ഡിങ്കനെ നിയോഗിക്കുകയായിരുന്നു എന്നും, അതല്ല ഈരേഴു പതിമൂന്നു ലോകത്തിനും നാഥന്‍ പേടകമായും അവതാരമായും ഒരേ സമയം ദ്വൈത വെക്തിത്ത്വം [മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി] പുലര്‍ത്തുന്ന അമൂര്‍ത്തഭാവമായ സൃഷ്ടികര്‍ത്താവ് തന്നെയാണ് ഡിങ്കനെന്നും ഡിങ്കോയിസ്റ്റുകളില്‍ തന്നെ വെത്യസ്ഥ അഭിപ്രായം നൂറ്റാണ്ടുകളായ് നിലനില്‍ക്കുന്നുണ്ട്. 80കളുടെ ആരംഭത്തില്‍ അനീതിക്കെതിരെ പോരാടാന്‍ ഡിങ്കനു ആരോഗ്യപരമായ ചില തടസങ്ങള്‍ ഉണ്ടായി സമൂഹത്തില്‍ ഇടപെടാനകാതെ വന്നപ്പോള്‍ അന്യഗ്രഹ പേടകം അവതരിച്ചു ഡിങ്കനു വാണിങ്ങ് കൊടുക്കുന്നത് [ബാലംഗളം 11:16] നിരീക്ഷണ വിധേയമാക്കിയാല്‍ ഡിങ്കന്‍ പ്രവാചകനാണ് എന്ന സിദ്ധാന്തത്തിമാണു പൊതുവെ സ്വീകാര്യമായിരിക്കുന്നത്. ഇങ്ങനെയൊക്കെയായാലും ഒരു ബഹുസ്വര സമൂഹം തങ്ങളെ രക്ഷിക്കാനും പരിപാലിക്കാനും ശേഷിയുള്ള ജഗത് നിയന്താവായിതന്നെ ഡിങ്കനെ ആരാധിക്കുന്നു. അവനവന്റെ നന്മയില്‍ ഡിങ്കന്‍ കുടികൊള്ളുന്നു എന്നും അതിനാല്‍ അഹം-ഡിങ്കാസ്മി എന്ന മൂലം മന്ത്രം തദ്വാരാ ഡിങ്കോയിസ്റ്റുകള്‍ ഉപയോഗിച്ചുവരുന്നു. വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ യാത്രക്കാര്‍ എല്ലാവരും നിര്‍ബന്ധപൂര്‍വ്വം മൊബൈല്‍ സ്വിച്ച് ഓഫാക്കേണ്ടി വരുന്നത് ഡിങ്കന്റെ സഞ്ചാര പദത്തില്‍ റേഡിയേഷന്‍ തരംഗങ്ങള്‍ നിക്ഷേപിച്ചാലുണ്ടാകുന്ന ഭവിഷത്ത് തിരിച്ചറിയുന്നതിനാലാണ് എന്നൊരു വിശ്വാസം പ്രഭലമാണ്.


ഡിങ്കനും ഡിങ്കേതര ദൈവങ്ങളും;





സാധാരണയായി കേട്ടറിവു മാത്രമുള്ള മറ്റു ദൈവങ്ങളില്‍നിന്നു ഡിങ്കനെ വെത്യസ്ഥനാക്കുന്നത് പങ്കിമല ആണ്ടവനെ എവിടെ വെച്ചെങ്കിലും കണ്ടാല്‍ തിരിച്ചറിയാന്‍ പാകത്തിനു ഫുള്‍സൈസ് ഫോട്ടോയും ജീവിച്ചിരുന്നതിന്റെ തളിവായി ആറുമാസത്തെ ബാങ്ക് സ്റ്റെയിറ്റ്മെന്റും ഉണ്ടെന്നുള്ളതാണ് [ അവലമ്പം- ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ-ഉപബുദ്ധന്‍ ] അതുമാത്രമല്ല രൂപമില്ലാത്ത ഒന്നിനെ സങ്കല്‍പ്പിക്കാന്‍ ഹോമസാപ്പിയന്‍സിന്റെ തലച്ചോറിനു അസാധ്യമായിരിക്കെ ഡിങ്കനെ ആരാധിക്കുന്നവരുടെ പ്രര്‍ഥന..വ്യക്തമായ ഫോട്ടോ ഉള്ളതിനാല്‍ ലക്ഷ്യം തെറ്റി ഇതര ദൈവങ്ങളിലേക്ക് പോവില്ല എന്നു ഏതൊരു ഡിങ്കോയിസ്റ്റുകാരനും ഉറപ്പിക്കാന്‍ കഴിയും. പ്രബഞ്ചത്തിന്റെ ഘടനയെപറ്റിയും ഗാലക്സികളുടെ രൂപത്തെക്കുറിച്ചും പ്രകാശത്തിന്റെ വേഗതയെകുറിച്ചും, പേപ്പട്ടി പ്രതിരോധ വാക്സിനെ പറ്റിയും, ട്രാഫിക്ക് നിയമങ്ങളെ പറ്റിയും എല്ലാം വ്യെക്തമായ നിലപാടുകള്‍ മറ്റു ദൈവങ്ങളെ അപെക്ഷിച്ചു ഡിങ്കന്‍ പറഞ്ഞു കൊടുത്തിരുന്നു എന്ന ദൃഷ്ടാന്തം ബാലമംഗളം വായിക്കുന്നവര്‍ക്ക് മനസിലാക്കാം. റേഡിയോ ആക്ടീവ് തരംഗങ്ങള്‍ മുഖേന ശബ്ദ തരംഗങ്ങളെ ആഗിരണം ചെയ്തു മനസിലാക്കി പ്രതികരിക്കുന്ന സ്റ്റാര്‍ ചിപ്പ് സാങ്കേതിക സംവിധാനം ഡിങ്കനില്‍ നിക്ഷിപ്ത്മായതിനാല്‍ ഭക്തന്റെ വിളി ഡിങ്കനു റിസീവ് ചെയ്യാന്‍ കഴിയും എന്ന ഗ്യാരണ്ടി ജഗത് രക്ഷകന്റെ പ്ലസ് പോയിന്റാണ്. അന്യഗ്രഹ ജീവികളാല്‍ നിര്‍മ്മിതമായ ബാര്‍ അറ്റാച്ചഡ് ഫൈസ്റ്റാര്‍ ഹോട്ടലില്‍ കോള്‍ ഗേള്‍സിനോടൊപ്പം താമസിക്കാന്‍ തന്റെ ഭക്തന്‍ മരിക്കണമെന്ന നിര്‍ബന്ധം പോലും ഡിങ്കനില്ല എന്ന് അദ്ധേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു- ഇത് ഡിങ്കന്റെ മഹാമനസ്ക്തയുടെ മികച്ച ഉദാഹരണമാണ്. “നിങ്ങളില്‍ ഒരാള്‍ക്ക് ആപത്ത് വരുമ്പോള്‍ ആരെ വിളിച്ചു പ്രാര്‍ഥിച്ചാലും എനിക്കൊരു ചുക്കുമില്ല. എന്നാല്‍ വലിഞ്ഞു കയറിപോയി സഹായിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ എന്നെ പേരെടുത്ത് വിളിച്ച് പ്രാര്‍ഥിച്ചാലെ നിങ്ങളെ ഞാന്‍ സഹായിക്കുള്ളൂ. [ബാലമംഗളം 08:22] എന്ന തിരുമൊഴി ഡിങ്കനെ മറ്റ് ദൈവങ്ങളില്‍നിന്നു പൂര്‍ണ്ണമായും വെത്യസ്ഥനാക്കുന്നു. കടുമ്പിടുത്തകാരനും പരദൈവങ്ങളില്‍ അസൂയക്കാരനുമായ ഒരു ദൈവത്തെയല്ല മറിച്ച് മാനാഭിമാനം മാത്രമുള്ള ഒരു പരമ കാരുണ്യവാനായാണ് ഡിങ്കനെ ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.


വേദഗ്രന്ഥം:


ഡിങ്കന്റെ അസ്ഥിത്ത്വത്തെ പറ്റി ഉത്ഭവപരമായ ചില അഭിപ്രായ വെത്യാസങ്ങളുണ്ടെങ്കിലും തങ്ങള്‍ക്ക് വേണ്ടി രചിക്കപ്പെട്ട ബാലമംഗളം അടിസ്ഥാന പ്രമാണമാക്കി തന്നെയാണ് എല്ലാ ഡിങ്കോയിസ്റ്റുകളും ആത്മീയ ജീവിതം നയിച്ചു വരുന്നത്. ദ്വൈവ വാരികാ സബ്രദായത്തില്‍ നിന്ന് വാരിക സമ്പ്രദായത്തിലേക്ക് നീങ്ങിയുള്ള ബാലമംഗളത്തിലൂടെയാണ് ഡിങ്കന്‍ ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥ ജീവജാലങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളത്. ഡിങ്കന്റെ അപദാന കഥകളുടെ വിവരണങ്ങള്‍ മംഗളം. സിനിമാമംഗളം തുടങ്ങിയ നൂറ്റാണ്ടുകള്‍ക്ക് ശേഷം രചിക്കപെട്ട ഉപഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും സ്ഥാപിത താല്പര്യക്കാരുടെ കൈകടത്തലുകള്‍ അതില്‍ വന്നു ചേര്‍ന്നിട്ടുണ്ട് എന്ന് ഡിങ്കോയിസ്റ്റുകള്‍ പറയുന്നു. അതുകൊണ്ട്തന്നെ മൂലഗ്രന്ഥമായ ബാലംഗളം മാത്രമാണ് ഡിങ്കന്‍ വെച്ച് നീട്ടുന്ന സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥ എന്ന് അവര്‍ കണക്കാക്കുന്നു. മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച ക്വാണ്ടം തിയറി, ആന്ത്രോപ്പിക്ക് സിദ്ധാന്തം, ഗ്രാവിറ്റി, ട്രാഫിക്ക് നിയമങ്ങള്‍, ലോഗരിതം പട്ടിക, ആരോഗ്യം തുടങ്ങിയ ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളുടെയെല്ലാം ക്ലൂ അല്ലാതെ നേര്‍വിവരണം തന്നെ ബാലമംഗളത്തില്‍ കണ്ടെത്താ‍ാന്‍ കഴിയും എന്ന് ഡിങ്കോയിസ്റ്റ് ചിന്തകനും ആചാര്യനുമായ ഉപബുദ്ധന്റെ “ഡിങ്കനെ കണ്ടെത്തെല്‍“ എന്ന് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.


തൊണ്ണൂറുകളുടെ അവസാനം എനിക്കും പ്രമുഖ ചരിത്രകാരന്‍ ഡോ. ടിന്റു മോനും കൂടി ഡിങ്കോയിസ്റ്റ് ആത്മീയാചാര്യന്‍ ഉപബുദ്ധനെ അദ്ധേഹത്തിന്റെ അങ്കമാലിയിലുള്ള ആശ്രമത്തില്‍ വെച്ച് കൂടിക്കാണാനവസരം ലഭികുകയുണ്ടായി. മാവേലി എക്സ്പ്രസ് അരമണിക്കൂര്‍ ലേറ്റായതിനാല്‍ പറഞ്ഞതിലും അരമണിക്കൂര്‍ വൈകിയാണ് ഞങ്ങള്‍ക്ക് ആശ്രമത്തില്‍ എത്തിച്ചേരാനായത്- സംഭവത്തിന്റെ സത്യാവസ്ഥ അദ്ധേഹത്തെ/ഉപബുദ്ധന്‍ അവര്‍കളെ ബോധിപ്പിച്ചപ്പോല്‍ ഞങ്ങളെ അത്ഭുതപെടുത്തിക്കൊണ്ട് അദ്ധെഹം പറഞ്ഞു- “അതെനിക്കറിയാം. ഞങ്ങളുടെ വേദഗ്രന്ഥത്തില്‍ മാവേലി എക്സ്പ്രസ് അരമണിക്കൂര്‍ ലെറ്റാവും എന്നതിനു സൂചന തന്നിട്ടുണ്ട്“ എന്ന്. വിശ്വാസം വരാതെ സ്തബ്ദരായിരിക്കുന്ന ഞങ്ങള്‍ക്ക് മുന്നിലേക്ക് ഷോക്കേസിലിരിക്കുന്ന് 94ലെ മെയ് രണ്ടാം ലക്കം ബാലമംഗളമെടുത്തു അതിലെ ബാക്ക് കവര്‍ പേജ് ചൂണ്ടികാണിച്ചു അദ്ധേഹം പറഞ്ഞു.. ഇതാ വായിച്ചു നോക്ക് എന്ന്. ആ പേജിലുണ്ടായിരുന്ന സൂര്യമാര്‍ക്ക് കുടയുടെ പരസ്യം അരിച്ചു പെറുക്കിയിട്ടും ഞങ്ങള്‍ക്കൊരു സൂചനയും കിട്ടിയില്ല. അഥിതികളുടെ ദയനീയാവസ്ഥ മനസിലാക്കിയെന്നോണം അദ്ധേഹം ഒരു പേനെയെടുത്തു ആ പേജിലുണ്ടായിരുന്ന് -04962750128 എന്ന് ടെലി ഫോണ്‍ നമ്പറില്‍ അടിവരയിട്ടു അക്കങ്ങളെ കോമയിട്ടു വേര്‍തിരിച്ച ശേഷം പറഞ്ഞു: ഇതാണാ ക്ലൂ. സത്യത്തില്‍ ഞങ്ങള്‍ക്കൊന്നും മനസിലായില്ല എന്ന് ദിവ്യജ്ഞാനത്താല്‍ തിരിച്ചറിഞ്ഞു അദ്ധേഹം ക്ഷേത്രഗണിതം വിശദീകരിച്ചു:


അതായത് -0496 എന്ന ആദ്യ 4 നമ്പര്‍ കോഴിക്കോടിന്റെ എസ്.ടി.ഡി കോഡിനെ സൂചിപ്പിക്കുന്നുവത്രെ. പിന്നെയുള്ള 275 എന്ന അക്കം അവിടുന്നു മംഗലാപുരത്തേക്കുള്ള ദൂരത്തെ കുറിക്കുന്നതായതിനാല്‍ മംഗലാപുരമാണെന്നും, അടുത്ത നമ്പറായ 01 സ്വാഭാവികമായും തിരുവനന്തപുരത്തിന്റെ രജിസ്ട്രേഷന്‍ നമ്പറായതിനാല്‍…. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയിന്‍ എന്നു മനസിലാക്കാം. അടുത്ത ഡിജിറ്റായ 28 എന്ന സംഘ്യയെ മിനുട്ടാ‍ക്കി കണക്കാക്കിയാല്‍ മാഗ്ലൂര്‍ ട്രിവാണ്ട്രം ട്രെയിനായ മാവേലി 30 മിനുട്ട് വൈകുന്നു എന്ന പ്രവചനം ആര്‍ക്കും കണ്ടെത്താം. ഇങ്ങനെ ഭൂമിയുടെ സ്പന്ദനത്തിന്റെ ഓരോ ഗതിവിഗതികളും പരമകാരുണ്യവാനായ ഡിങ്കന്‍ നമുക്കായ് വേദഗ്രന്ഥത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. അത് കണ്ടെത്താനുള്ള ജ്ഞാനം കൈവരിക്കണെമെന്ന് തടസം മാത്രമെ സാധാരണക്കാര്‍ക്കു മുന്നിലുള്ളൂ.


ആചാര്യന്‍ പറഞ്ഞു നിര്‍ത്തും മുന്‍പ് ഞങ്ങളാ തപോ വൃദ്ധനെ മനസാ നമസ്കരിക്കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ ടെലിഫോന്‍ ഡയറക്ക്ട്രിയില്‍ നിന്നു പോലും ഭൂമിയുടെ സ്പന്ദനം തിരിച്ചറിയാന്‍ ശേഷിയുള്ള ആ യോഗി വേദപുസ്തകത്തിനു പുതിയ ഭാഷ്യം രചിച്ച ഒരു ഡിങ്കോയിസ്റ്റ് പണ്ടിതനായിരുന്നു. ആത്മീയ ചൈതന്യത്തിന്റെ പ്രവാഹമായ ആ മനുഷ്യശ്രേഷ്ടന്‍ ബാലമംഗളത്തില്‍ പറഞ്ഞ ജീവിത ചര്യകളെയും അനുഷ്ടാന കര്‍മ്മങ്ങളെയും പറ്റി കൂടുതല്‍ വാചാലനാകുകയായിരുന്നു.




വിമര്‍ശനങ്ങളും പ്രതിരോധങ്ങളും:


“റോഡിന്റെ ഇടതു വശം ചേര്‍ന്നു നടക്കുക“ [ബാലമംഗളം-22:13] എന്ന ഡിങ്കന്റെ പ്രബോധനം- വാളയാര്‍ ചെക്ക് പോസ്റ്റിനപ്പുറം പോയിട്ടില്ലാത്തതും വണ്‍-വെ ട്രാഫിക്ക് കണ്ടിട്ടില്ലത്തതുമായ ഒരുഗോത്രവര്‍ഗ്ഗ നേതാവിന്റെ ആഹ്വാനം മാത്രമാണ് എന്ന് മുഖ്യധാരാ സമൂഹത്തില്‍നിന്നുയര്‍ന്നു വന്ന വിമര്‍ശനത്തിനു ഡിങ്കോയിസ്റ്റുകള്‍ നല്‍കിയ വിശദീകരണം ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.- ഏകപക്ഷിയമായ ഗതിവിഗതികള്‍ ഏകാധിപത്യ പ്രവണതെയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഡിങ്കന്‍ വണ്‍-വെ ട്രാഫിക്ക് അംഗീകരിക്കുന്നില്ല. മാത്രമല്ല കീപ്പ് ലെഫ്റ്റ് എന്ന ആചാരം മാറ്റിയാല്‍ നടന്നു പോകുന്ന ഒരുവന്റെ ഭാര്യ ഏതാണ് കീപ്പ് ഏതാണെന്ന് മഹുമുഖ സമൂഹത്തിനു വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഡിങ്കവചനം ലോകാവസാനം വരെ നിലനില്‍ക്കേണ്ടതാകുന്നു എന്നും അത് തിരുത്താന്‍ തങ്ങള്‍ അശക്തരാണ് എന്നുമായിരുന്നു അത്.


ഇരുപതാം നൂറ്റാണ്ടില്‍ അറിവുണ്ടായിരുന്ന ശാസ്ത്ര സത്യങ്ങളും അന്നത്തെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്നു സാമൂഹ്യ നിയമങ്ങളും ബാലമംഗളത്തില്‍ എഴുതിച്ചേര്‍ത്ത് അത് തങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്ന നിര്‍ദ്ധേശങ്ങളാണെന്ന് പറഞ്ഞ് അവതരിപ്പിക്കുകയല്ലായിരുന്നോ എന്ന് സംവാദത്തിനിടയില്‍ ഒരുവിമര്‍ശകന്‍ ഉന്നയിച്ചപ്പോള്‍ ഡിങ്കോയിസ്റ്റ് ആചാര്യനായ ഉപബുദ്ധന്‍ പ്രതിധ്വനിച്ചത്- ഒരിക്കലും അല്ല എന്നും അങ്ങനെ പറയാന്‍ കാരണം ഡിങ്കന്‍ അങ്ങ്നെ പറഞ്ഞു എന്നതുമാണ്എന്നാണു
.
വേദപുസ്തകത്തിലെ പതിനാറാം അദ്ധ്യായത്തില്‍ അന്യ ഗ്രഹ പേടകം വന്ന് ഡിങ്കനെ നിയന്ത്രിക്കുന്നത് വിലയിരുത്തിയാല്‍ ഡിങ്കന്‍സര്‍വ്വ ശക്തനല്ലെന്ന് മനസിലാക്കാന്‍ കഴിയും. സര്‍വ്വ ശക്തനല്ലാതെ ഒരു ദൈവത്തിനു നിലനില്‍ക്കാനാവുമോ ?- എന്നായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഥമഘട്ടത്തില്‍ പ്രതിയോഗികളുന്നയിച്ച മറ്റൊരു ശ്രദ്ധേയമായ വിമര്‍ശനം


ഡിങ്കനു തന്നെക്കാള്‍ ശക്തനായ മ്റ്റൊരു രൂപത്തെ ശ്രിഷ്ടിക്കാന്‍ കഴിയും- അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും പുതിയ രൂപം സര്‍വ്വ ശക്തനായി മാറും. നേരെ മറിച്ചു ഡിങ്കനു തന്നെക്കാള്‍ മികച്ച ഒരാളെ സൃഷ്ടിക്കാനായില്ലെങ്കില്‍ സര്‍വ്വത്തിനും ശക്തനെന്ന നാമം ചോദ്യചെയ്യുപ്പെടുകയും ചെയ്യും. അതുകോണ്ട് യാതൊരു സങ്കോചവുമില്ലാതെ ഇത്തരം അവകാശ വാദങ്ങളുന്നയിക്കാന്‍ ഡിങ്കന്‍ ശ്രമിച്ചിട്ടില്ല.- എന്ന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്താണ് അന്ന് തലമാ‍ത്രം മുതിര്‍ന്ന ഡിങ്കോയിസ്റ്റുകള്‍ തിരിച്ചടിച്ചത്.


വിമര്‍ശ്ശിക്കുന്നവര്‍ ആദ്യം ബാലമംഗളം വായിക്കട്ടെ. തൂങ്ങിമരിച്ചവരെപറ്റി ആധികാരികമായി പറയാനുള്ള അധികാരം തൂങ്ങിമരിച്ചവര്‍ക്കെ പാടുള്ളൂ. “എഴുത്തുകാരനും വായനക്കാരനും മത്സരിച്ചു എണ്ണ കത്തിക്കുമ്പോള്‍ അദ്ധ്യായങ്ങള്‍ കടന്നുപോകുന്നതല്ലാതെ പ്രശ്നങ്ങള്‍ തീരുന്നില്ല. പ്രശ്നങ്ങളെ കറുത്ത മഷിയുടെ ഉഴുവുചാലുകള്‍ക്കിടയില്‍ സംസ്കരിക്കുകയല്ല പുറത്ത് കൊണ്ടുവന്നു ഉത്തേജിപ്പിക്കുകയാണ് അവരുടെ രാത്രിവിളക്കുകള്‍ ചെയ്യുന്നത്.” എന്ന് ആനന്ദിനെ ഉദ്ധരിച്ചുകൊണ്ട് നവോഥാനത്തിലേക്ക് കാലെടുത്തുവെക്കുന്ന യുവതലമുറ ബാലമംഗളം പോലുള്ള വേദഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ അതിന്റെ ശരിയായ സത്വം ഉള്‍കൊണ്ടുകൊണ്ടു മനസിലാക്കണം എന്നൊരു സന്ദേശം കൂടി ആ അവസരത്തില്‍ ഡിങ്കോയിസ്റ്റ് ആചാര്യന്മാര്‍ സമൂഹത്തിനു നല്‍കുകയുണ്ടായി.


ഡിങ്കോയിസത്തിന്റെ പോരായ്മകള്‍:


“തന്റെ കുഞ്ഞുങ്ങള്‍ തന്നെ പോലെ മാത്രമെ ചിന്തിക്കാവൂ എന്ന മൌലികവാദപരമായ ചിന്ത ഒരു ഡിങ്കോയിസ്റ്റും വെച്ചു പുലര്‍ത്താന്‍ പാടുള്ളതല്ല“ [ബാലമംഗളം 07:18] എന്ന് ഡിങ്കന്റെ ആഹ്വാനമുള്ളതിനാല്‍ ഒരു ഡിങ്കോയിസ്റ്റും തങ്ങളുടെ കുഞ്ഞുങ്ങള്‍ ബാലമംഗളം മാത്രമെ വായിക്കാവൂ എന്ന് ശാഠ്യം പ്രകടിപ്പിക്കാറില്ല. അതുമൂലം സുപ്പര്‍മാനെയും സ്പൈഡര്‍മാനെയും കപീഷിനെയുമൊക്കെ പഠിക്കുന്ന കുട്ടികള്‍ അവരെ പോലെ ഒരാളായ് ഡിങ്കനെയും കാണാന്‍ ശ്രമിക്കുന്നു എന്നത് തന്റെ ദൈവം മാത്രം മികച്ചവനാണെന്ന സന്ദേശം ഡിങ്കന്റെ അനുയായികള്‍ക്ക് ലഭിക്കുന്നില്ല. കൂടുതല്‍ വിശകലനം ചെയ്യുമ്പോള്‍ മുലപ്പാലിനൊപ്പം തങ്ങളുടെ കുഞ്ഞുങ്ങളുടെ ബാലബുദ്ധിയിലേക്ക് ഡിങ്കനെയും ഡിങ്കോയിസത്തിന്റെ ആചാരങ്ങളെപ്റ്റിയും ചുരന്ന് നല്‍കാന്‍ മാതാപിതാക്കളായ ഡിങ്കോയിസ്റ്റ് ദമ്പതികള്‍ താല്പര്യപെടാറില്ല.- ഇത് ബാല്യം മുതല്‍ ഒരാളുടെ ഉപബോധമനസില്‍ അടിയുറച്ചു ഖരീഭവിക്കേണ്ട വിശ്വാസത്തിനു മന:ശാസ്ത്രപരമായി കോട്ടമുണ്ടാക്കുന്നതായി കണ്ടുവരുന്നു.


ഡിങ്കോയിസ്റ്റുകള്‍ നിര്‍ബന്ധമായും സത്യസന്ധതയും, വിജ്ഞാനവും, വിവരവും ആര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ബാലമംഗളത്തില്‍ പറയുന്നതിനാല്‍ പ്രസ്തുത മതക്കാര്‍ സാമാന്യം വിവരമുള്ളവരായും വിക്കിപീഡിയ ആരാധകരായുമാണ് കാണ്ടെത്താന്‍ കഴിയുന്നത്.- ഈ പ്രവണത ഡിങ്കോയിസം വളരാന്‍ ബാലമംഗളം തന്നെ തടസമായി നില്‍ക്കുന്ന അപൂര്‍വ്വ സാഹചര്യം സൃഷിടിക്കുന്നു എന്നു നരവംശ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു . കാരണം കുഞ്ഞുങ്ങള്‍ അജ്ഞാതമായ ഒരു വസ്തുവിനെ കുറിച്ചു സംശയം ചോദിക്കുന്ന അവസരത്തില്‍ വസ്തു നിഷ്ടമായി അവര്‍ക്ക് ഉത്തരം നല്‍കാന്‍ ഡിങ്കോയിസ്റ്റുകള്‍ ബാധ്യസ്ഥരായതിനാല്‍ അത്ഭുത പ്രതിഭാസങ്ങള്‍ക്ക് പിന്നില്‍ “ദൈവ കരമാണെന്ന്“ പറഞ്ഞ് അരൂപിക്ക് ബാലമനസില്‍ ഹീറോയിസം വ്യാ‍ജമായി പതിച്ചു നല്‍കാന്‍ ഡിങ്കോയിസ്റ്റുകള്‍ക്ക് കഴിയാറില്ല.


ചരിത്രകാരന്മാരുടെ ദുര്‍വ്യാഖാനം:


ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യപാദത്തില്‍ Y2K യുഗത്തിനു മുന്‍പ് ചൊവ്വയില്‍നിന്നു വന്നു കുടിയേറിപാര്‍ത്ത ഡോ.സാമുവല്‍ കണാരന്‍ എന്ന മൈക്ക്രോബയോളജിസ്റ്റ് ഡങ്കിപനി നിവാരണത്തിനായി കണ്ടുപിടിച്ച മരുന്ന് പങ്കിമലക്കാട്ടിലെ മാളത്തില്‍ കഴിഞ്ഞിരുന്ന ഒരു എലിയില്‍ പരീക്ഷിക്കുകയും തുടര്‍ന്നു ജനിതക വൈകല്യം പിടിപെട്ട എലിക്ക് മനുഷ്യ ശരീരം കൈവരുകയും അമാനുഷ പ്രകടനങ്ങള്‍ക്ക് പാത്രമായി തീരുകയുമുണ്ടായി. തല്‍ഫലമായി ഡോ. സാമുവല്‍ കണാരന്‍ എലിയില്‍ സംഭവിച്ച മാറ്റം മനസിലാക്കുകയും നാണം മറക്കാന്‍ അന്ന് പ്രചാരത്തിലിരുന്ന ആയിഷ അണ്ടര്‍ ഗാര്‍മെന്റെസ്* ധരിപ്പിക്കുകയും ഒരു ശസ്ത്രക്രിയ നടത്തി തങ്ങള്‍ക്ക് നിയന്ത്രിക്കാനായി ഒരു മൈക്രോ ചിപ്പ് ആ ജീവിയില്‍ വെച്ച് പിടിപ്പിച്ചു നിയന്ത്രിച്ചു പോരുകയും ചെയ്തു. 1982ല്‍ കക്കൂസ് സ്ബ്രദായമായിമാറിയിട്ടില്ലാത്ത പങ്കിമലക്കാടിന്റെ സമീപവാസത്ത് ജീവിക്കുന്ന ഗോത്ര സമൂഹത്തിലെ ഹോമസാപ്പിയന്‍ വര്‍ഗ്ഗത്തില്‍പെട്ട സുരേഷ് പ്രാധമിക കര്‍മ്മങ്ങള്‍ക്കായ് എപ്പോഴോ വനാന്തര്‍ഭാഗങ്ങളിലൂടെ നീങ്ങവെ ആ അല്‍ഭുത ജീവിയുടെ അതിസാഹസിക പ്രവര്‍ത്തികള്‍ കണ്ട് ആകൃഷ്ടനാകുകയും അതിനെ ഡിങ്കനെന്ന പേര്‍ വിളിച്ച് ആരാധിച്ചുപോരുകയും ചെയ്തു. കാലഘട്ടത്തിനിടയില്‍ സുരേഷിനു “മൈനോമോര്‍പ്പോസിസ്“ എന്ന രോഗം വരുകയും രോഗ ശയ്യയില്‍ വെച്ച് പിച്ചും പേയും പറയുകയുണ്ടായി.. പ്രസ്തുത സംഭാഷന ശകലങ്ങള്‍ ശേഖരിച്ചു സുരേഷിന്റെ അനുജന്‍ ശശി അതിനെ ക്രോഡീകരിക്കുകയും നിലവില്‍ ആ ഗോത്രസമൂഹത്തിലുണ്ടായ ട്രാഫിക്ക് നിയമങ്ങളും ജീവിത സമ്പ്രദായങ്ങളും ചേര്‍ത്ത് സമീകരിച്ചു പ്രിന്റു ചെയ്തു പുസ്തകമാക്കുയുണ്ടായി.* സുരേഷിന്റെ മൂത്ത ജേഷ്ടനായ അനീഷ് ആത്മീയതിയിലൂന്നി ദൈവിക ഭാവം നല്‍കി ആ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഡിങ്കോയിസം എന്ന മതത്തിനു രൂപം ചമച്ചു. അദ്ധേഹം പിന്നീട് പ്രസ്തുത അങ്കമാലി ഗോത്രത്തില്‍ ഉപബുദ്ധന്‍* എന്ന പേരില്‍ ഡിങ്കോയിസ്റ്റ് ആചാര്യനായി അറിയപ്പെടുകയും ബ്ലോഗിലൂടെ ഡിങ്കന്റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ച് പ്രബോധിപ്പിക്കുകയും ചെയ്തു ഡിങ്കനോടുള്ള തന്റെ പ്രതിബദ്ധത വെളിവാക്കി.


ഫോര്‍ റഫറന്‍സ്:-


*കണാരന്‍സ് മാനുവല്‍-1981
*പങ്കിലക്കാട് രേഖകള്‍
*ആയിഷ അണ്ടര്‍ ഗാര്‍മെന്റെ-കൊച്ചി.
*ഉപബുദ്ധന്‍- ബ്ലോഗ് ലിങ്ക്.



------------------------------------------------------------------------------

35 comments:

  1. വിമര്‍ശനാത്മകമായ മുന്‍വിധിയിലൂടെയോ കുശാഗ്രതചിന്താഗതിയിലൂന്നിയ കൈകടത്തലകളിലൂടെയോ അല്ല മറിച്ചു വസ്തു നിഷ്ടമായ ഗവേഷണത്തെ ആശ്രയിച്ചും ചരിത്രപരമായ രേഖകളെ അടിസ്ഥാനമാക്കിയും മാത്രമാണ് ലേഖകന്‍ ഈ പഠന ലേഖനത്തെ സമീപിച്ചിരിക്കുന്നത്.

    ReplyDelete
  2. ജീവിക്കാന്‍ തമ്മസിക്കില്ലേഡെയ്? :)))
    (സംഗതി കൊള്ളാം കേട്ടാ)

    ReplyDelete
  3. നല്ലൊരു ഗവേഷണ പ്രബന്ധമായിരുന്നു ..
    ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന വാദം നില നില്‍ക്കുന്ന കാലത്താണ് താങ്കളുടെ സമയോചിതമായ പോസ്റ്റ് . മതമൌലികത തെറ്റാണെന്നും കാലഹരണപ്പെട്ടു എന്നും വാദിക്കുന്നവര്‍ക്ക് ചുട്ട് പൊരിച്ച ഒരു മറുപടിയാണിത് .സെമിറ്റിക് മതങ്ങളൂടെയും പേഗന്‍ മതങ്ങളുടെയും ഇടക്കായാണ് ഡിങ്കോയിസം കടന്ന് വരുന്നത് .കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ..ഈ ബ്ലോഗ് ഡിങ്കോയിസ പ്രചരണത്തിന് വേണ്ടി മാത്രം ഉഴിഞ്ഞോ തടവിയോ മാറ്റി വെക്കുന്ന കാര്യം സീരിയലായി ആലോചിക്കുക

    ReplyDelete
  4. നമിച്ചു ! മതം മാറാന്‍ എവിടെയാ ചീട്ട് കൊടുക്കുന്നത് ?
    പശു റോസ്റ്റ് തിന്നാവോ ?
    ചാണകവും പാലും ചേര്‍ത്ത ഐറ്റം പ്രസാദമായി തിന്നേണ്ടി വര്വോ?
    പന്നീടെ കാര്യം എങ്ങനാ, തിന്നാവോ ? ബോംബു വച്ചുകെട്ടി പോയി ചത്താല്‍ ഡിങ്കസ്വര്‍ഗത്തില്‍ കമ്പനിക്ക് ലേഡീസിനെ കിട്ട്വോ?

    ReplyDelete
  5. ഡിയര്‍ ഡിങ്കന്‍- വ്യാജ ഡിങ്കനെ ഒരു കാലത്തും ഡിങ്കോയിസ്റ്റുകള്‍ അംഗീകരിച്ചിട്ടില്ല.

    ഡിയര്‍ ഉപമന്യൂ- ഞാന്‍ ഒരു നിമിത്തമാവുകയായിരുന്നു എന്നു മാത്രം. ഒരു സംസ്കാരത്തെയും അതിലെ ആരാധനാ സമ്പ്രദായങ്ങളെയും നല്ല മനസോടെ നോക്കിക്കാണാണുള്ള ശ്രമം.

    ബ്ലോഗ് സൃഷ്ടിക്കുന്നത് കൊണ്ടോ ഫ്ലക്സ് ബോറ്ഡ് സ്ഥാപിക്കുന്നതിനാലോ ഒരു ഭക്തന്‍ എന്നിലെത്തിച്ചേരുന്നു എന്നു കരുതരുത്.- മാലമംഗളം:16:31

    പ്രിയ സൂരജ്.. ഡിങ്കോയിസ്റ്റുകള്‍ക്ക് വേണ്ടത് സാമാന്യ ബുദ്ധി മാത്രമാണ്.എല്ലാ കാ‍ാര്യങ്ങളിലും യുക്തിപൂര്‍വ്വം ഇടപെടുക. എന്നാല്‍ എന്റെ കാര്യം വരുമ്പോള്‍ രണ്ടാമതൊന്നു ചിന്തിക്കരുത് എന്ന് പറയുന്ന് ---ക്കനല്ല ഡിങ്കന്‍. വാഗ്ദാനങ്ങളാല്‍ ആളെക്കൂട്ടി റാലി നടത്തുന്ന ഏര്‍പ്പാടും ഡിങ്കനില്ല.

    ReplyDelete
  6. മിസ്റ്റര്‍ ഡി.ഡിങ്കന്‍. ഡിങ്കനോടുള്ള ആരാധന പ്രകടമാക്കേണ്ടത് അദ്ധേഹത്തിന്റെ പേരിട്ടിട്ടുള്ള ഒരു ബ്ലോഗ് നിര്‍മ്മിച്ചു കൊണ്ടല്ല. മറിച്ച് അദ്ധേഹം നമുക്കായ് തന്ന് സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥയനുസരിച്ചു ജീവിതം ക്രമം നിശ്ചയിക്കുന്നതിലൂടെയാണ്.

    ആകാശത്തിത്ത് അനീതിയുടെ റേഡിയോ ആക്ടീവ് തരംഗങ്ങള്‍ തേടിയലയുന്ന ഡിങ്കന്‍ കുത്തിരിരുന്നു ബോഗില്‍ കമന്റിക്കളിക്കും എന്ന് ഒരു ഡിങ്കോയിസ്റ്റും വിശ്വസിക്കില്ല.

    ReplyDelete
  7. >>>
    മിസ്റ്റര്‍ ഡി.ഡിങ്കന്‍. ഡിങ്കനോടുള്ള ആരാധന പ്രകടമാക്കേണ്ടത് അദ്ധേഹത്തിന്റെ പേരിട്ടിട്ടുള്ള ഒരു ബ്ലോഗ് നിര്‍മ്മിച്ചു കൊണ്ടല്ല. മറിച്ച് അദ്ധേഹം നമുക്കായ് തന്ന് സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥയനുസരിച്ചു ജീവിതം ക്രമം നിശ്ചയിക്കുന്നതിലൂടെയാണ്.

    ആ സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥയുടെ ഭാഗമായ തെളിവുകളില്‍ ഒന്നല്ലേ "നച്ചത്രള്ള മഞ്ഞ ബന്യേനും, മുഷിഞ്ഞ് ചോന്ന ജെട്ടിയും". അതംഗീകരിക്കാതെ എന്ത് ഡിങ്കോയൊസ്റ്റുകള്‍.

    അല്ലെങ്കിലും മൂര്‍ത്ത്യേക്കാള്‍ വല്യ അശാന്തി ഉള്ള കാലമാണ്‌. ശേശു ജീവിക്കുന്നതു തന്നെ ശിഷ്യന്മാരുടെയും, അനുവര്‍ത്തുകളുടേയും ഗോസ്പലുകളിലൂടെ ആണല്ലോ. എന്തായാലും നടക്കട്ടെ.
    (എനിക്ക് "ഇടച്ചേന കേരക"നുമായി ഒരു ഒളിപ്പോരുണ്ട്. കുറെ കാലം ആയി ശരീരം ഒന്ന് ഇളകിയിട്ട്)

    >>>
    ആകാശത്തിത്ത് അനീതിയുടെ റേഡിയോ ആക്ടീവ് തരംഗങ്ങള്‍ തേടിയലയുന്ന ഡിങ്കന്‍ കുത്തിരിരുന്നു ബോഗില്‍ കമന്റിക്കളിക്കും എന്ന് ഒരു ഡിങ്കോയിസ്റ്റും വിശ്വസിക്കില്ല.
    ഞാനെന്താഡെയ് മൈക്രോവേവ് ഓവണോ അതൊ മൊബൈല്‍ ടവറോ? ഹും :(

    ReplyDelete
  8. enikku dinkyist akanam, njan evide enkilum vellthil chadano atho undervayer valli aryil kettano , pleaseeee enneyum cherkku

    ReplyDelete
  9. പ്രസിദ്ധമായ ആ കോയിക്കോടന്‍ കത്തികൊണ്ട് മതങ്ങളുടെയും ദൈവത്തിന്റെയും പരിപ്പെടുക്കുകയാണല്ലേ? കൊള്ളാം ഇഷ്ടപെട്ടു

    ReplyDelete
  10. ഞാന്‍ വിശ്വസിക്കുന്ന മതമേത് എന്നുള്ള അന്വേഷണത്തിലായിരുന്നു. ഇന്നു ഞാന്‍ തിരിച്ചറിയുന്നു. ഹൂം ഡിംഗോള്‍ഫീ...

    തൊഴുന്നു, ഡിങ്കനേയും പയ്യന്‍‌സിനേയും

    ReplyDelete
  11. പ്രിയ വിനോദ്.. ഡിങ്കോയിസം ആരുടെയും കുത്തകയല്ല. ബാലമംഗളത്തില്‍ പറയുന്ന ജീവിതവ്യ്‌വസ്ഥയനുസരിച്ചു ജീവിക്കുന്നവനാരോ അവന്‍ ഡിങ്കോയിസ്റ്റാകുന്നു. അതിനാരുടെയും പെര്‍മിഷനു കാത്തുനില്‍ക്കേണ്ടതില്ല.

    അനുയായീ.. ചരിത്ര ഗതികള്‍ രേഖപെടുത്തുമ്പോള്‍ അതിനെ വിമര്‍ശനമായി കണക്കാക്കരുത്. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അതാണ് വാസ്ഥവം.

    പാത്തുമ്മയുടെ മറ്റവനെ.. എന്നെ താങ്കള്‍ക്ക് ധൈര്യമായി തൊഴാം. കാരണം മറ്റൊരാള്‍ ബഹുമാനിക്കപ്പെടുന്നതില്‍ കുശുമ്പുള്ളവനല്ല ഡിങ്കന്‍.

    ReplyDelete
  12. MR.Payyanz I would like to call your attention to another unrevealed truth. Ref.Kaliya puranaM(still not published) This book says that Kaliya is the mother of Mr. DInkan. By the natural rules which has been followed drom B.C195452 Many Quils and other birds had started putting their eggs in crows nest and without any obligations crows use to make thes eggs into life.Kaliya was a goddess who born in B.C.195445 and was living as an ordinary bird till the inequality starts to rule the world she threw her words against the inequality and attained many worshippers.Once a poor mice who was a good follower of KALIYA requested Kaliya to allow her to give an oppurtunity to put an egg in Kaliyas nest.As you are aware that mouse is a mammal and does not have eggs Kaliya who was pleased with the mice using her THAPOSHAKTHI allowwed Mice to put a egg. This was the origin of DINKAN as Kaliya is the mother of Dinkan we have to worship Kaliya before Dinkan..

    Thanks

    ReplyDelete
  13. നാണമാകില്ലേ മിസറ്റ്ര് Gulbi
    കൂവപ്പടി മറിയ നാട്ടിലെ ഗ്ലാമറുള്ള ചില പയ്യന്മാരെ കാണുമ്പോ
    പറയാറുള്ള ഒരു ഡയലോഗാണ് -അത് എന്‍റെ മോനാ എന്ന്..
    അതേ പോലെ തോന്നുന്നുണ്ട് കാലിയായുടെ മാതൃത്വവകാശം
    ----------------------------
    പയ്യാ തന്നെ തല്‍ക്കാലം ഇന്‍ഡ്യയില്‍ നിന്നും നാട് കടത്തണം എന്ന ഒരു തീരുമാനത്തിലെത്തി
    ഞങ്ങളുടെ 523 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന മതത്തെ കുറിച്ച് വായില്‍ തോന്നുന്നത് പോലെ എഴുതാം എന്ന് കരുതി അല്ലേ?
    ഏതായാലും അടുത്ത മന്ത്രിസഭായോഗത്തിനു ശേഷം താന്‍ ഇന്‍ഡ്യ വിടേണ്ടി വരും .
    പിന്നെ റുഷ്ദിയും തസ്ലിമയ്ക്കുമെല്ലാം കിട്ടിയത് പോലുള്ള ഫൈവ്സ്റ്റാര്‍ ഫെസിലിറ്റി
    കിട്ടും എന്ന് കരുതി സന്തോഷിക്കണ്ട.
    ഞങ്ങളുടെ മതം വികസ്വരരാജ്യങ്ങളില്‍ മാത്രമേ എത്താത്തതുള്ളൂ
    അത് കൊണ്ട് ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറാം പയ്യന്

    (നമ്മളുടെ രഹസ്യങ്ങളെല്ലാം മനസിലാക്കിയ സ്ഥിതിക്ക് പയ്യന്‍സിനെ
    എന്ത് ചെയ്യണം എന്ന യോഗത്തില്‍ ഞങ്ങള്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട് ....
    ക്രുവല്‍ മാമോദീസയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട് )

    ReplyDelete
  14. ഗുല്‍ബി- താങ്കളുടെ അവകാശവാദങ്ങള്‍ക്കുള്ള ഉത്തരം ഡിങ്കോയിസ്റ്റ് ആചാര്യനായ ഉപബുദ്ധന്‍ തന്നെ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ചരിത്രകാരന്‍ മാത്രമായ എനിക്ക് നോക്കിനില്‍ക്കാനെ കഴിയൂ.

    ഡിയര്‍ ഉപബുദ്ധന്‍.- താങ്കളുടെ മതത്തെയോ അതിന്റെ പ്രത്യയ ശാസ്ത്രത്തെയോ ഞാന്‍ വിലകുറച്ചു കണ്ടിട്ടില്ല എന്ന് മാത്രമല്ല ഇന്ന് ലഭ്യമായ ഗവേഷണങ്ങ പഠനങ്ങളെ ആശ്രയിച്ചു മാത്രമാണ് ഞാന്‍ ലേഖനത്തെ സമീപിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ത്സ്ലിമാ നസിറിനേ പോലയോ സല്‍മാന്‍ റുഷ്ദിയെ പോലെയോ ഉള്ള ഒരു അനുഭവം എനിക്ക് വിധിക്കുന്നതില്‍നിന്നു താങ്കള്‍ പുനര്‍ ചിന്തനം നടത്തണം എന്നൊരു അപേക്ഷയുണ്ട്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നില്ലായിരുന്നുവെങ്കില്‍ താങ്കളെ പോലെയുള്ള ഉടായിപ്പുകളെ ഞങ്ങള്‍ക്ക് പേടിക്കേണ്ടിവരില്ലായിരുന്നു എന്നു ഈയവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

    ReplyDelete
  15. ഡിങ്കനെ കുറിച്ച് വളരെ ആധികാരികമായി സംസാരിക്കാനോ
    അല്ലെങ്കില്‍ ബാലമംഗളത്തെ കുറിച്ച് ആധികാരികമായി പറയുവാനോ
    ഒന്നും എനിക്ക് കഴിയില്ല.
    കാരണം ഞാന്‍ ബാലമംഗളം പഠിച്ച് മനസിലാക്കാന്‍ അല്ല ശ്രമിക്കുന്നത്.
    ഞാന്‍ ഡിങ്കനെ അനുഭവിക്കുകായാണെന്ന് പറയാം.
    -------------------------------------------------------------------------------------------------------
    ഈ ഒരു മാനസികാവസ്ഥയിലാരംഭിച്ച്
    അവസാനം


    ഞാന്‍ തന്നെയാണ്
    ഡിങ്കോസഫിയുടെ ഒന്നാമത്തെയും അവസാനത്തെയും പ്രവാചകന്

    എന്നിലൂടെ മാത്രമേ നിങ്ങള്‍ക്ക്
    നരകത്തിലെത്തി ചേരാന്‍ കഴിയൂ

    എന്നൊക്കെ പറഞ്ഞതില്‍ ഞാനിന്ന് ഖേദം പ്രകടിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു.


    --------------------------------------------------------------------------------------

    ഡിങ്കോയിസം ശരി അല്ല.
    കുറച്ച് ശരി ആണ്.
    തെറ്റാണെന്ന് തോന്നുന്നു
    ഇത്തരത്തിലുള്ള ഒരു ഫീലിംഗ് ഉണ്ടാക്കാനേ പയ്യന്‍റെ ഈ പഠനം സഹായിക്കൂ.

    അതില്‍ ഞങ്ങള്‍ ഡിങ്കോയിസ്റ്റുകള്ക്ക് അമര്‍ഷം ഉണ്ട്
    --------------------------------------------------------------------------------------------------------------

    എന്നാലും ചില സത്യങ്ങള്‍ പയ്യന്‍ പറഞ്ഞു അതിന് നന്ദി ഉണ്ട്
    മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി] പുലര്‍ത്തുന്ന അമൂര്‍ത്തഭാവമായ സൃഷ്ടികര്‍ത്താവ് തന്നെയാണ് ഡിങ്കന്‍.

    ഇന്നാള്‍ ഒരാള്‍ പറഞ്ഞ് കേട്ടത് വളരെ അധികം വിഷമം ഉണ്ടാക്കി.
    ദൈവം ഉണ്ടെന്നതിന് ഏറ്റവും വലിയ തെളിവാണ് ഡിങ്കന്‍ എന്ന്.
    ഡിങ്കന്‍ ഉണ്ടെന്നതിന് ഏറ്റവും വലിയ തെളിവാണ് ദൈവം
    എന്ന് പറയേണ്ട സ്ഥാനത്ത് നേരെ മറിച്ചാണ് ഇപ്പോ.
    കലികാലം എന്നൊക്കെ പറയുന്നത് വെറുതെ അല്ല
    ദൈവം അറിയുന്നില്ല ഡിങ്കന്റ്റെ ഒരു അവതാരം മാത്രം ആണ് ദൈവമെന്ന്

    ReplyDelete
  16. Excuse me upabudhan instead of searching the truth u had taken the mic and started roaring like a kid.Really do you know wht is kaliyayism or wht is kaliya itself....the religion which is known to be the ancient among all i mean the hindus itself is worshipping the goddess Kaliya....You may be aware of some religious people putting pindam(mass)to the rememberance of dead peoples. this may be a superstitios thought in the mind of you peoples...you may be seen the actions of clapping their hands to call crow(symbol of kaliya) to come and eat the pindam....this is because that those peoples believe that the ultimate soul come and join to Kaliya....It is just because Dinkan is kaliyas son Kaliya does not try to establish own religion more than Dinkans we are seeing you people as our God,s son,s followers.... So Dinkan is only a Daiva puthran not daivam....

    ReplyDelete
  17. ശിവോഹം ശിവോഹം

    ശൈവമല്ലാത്തതൊന്നും ദൈവസംബന്ധമല്ലെന്ന് വിശ്വസിക്കുന്ന അഘോരി,ഇത്തരം അനാഗത ദൈവങ്ങളെ അംഗീകരിക്കുന്നില്ല. അഘോരിപുരത്തെ നമശിവായ മുഴങ്ങുന്ന തെരുവുകളിലൂടെ ശിവസ്തുതി പാടി നടക്കുന്ന അഘോരികൾ ഇത്തരം പുത്തൻ‌കൂറ്റ് ദൈവങ്ങൾക്കെതിരെ ഛലം പുകച്ച് പ്രതിഷേധിക്കും.

    ReplyDelete
  18. Payyanza, I am speechless, impressive stuff man. Would you consider translating this into English with the same effect may be change the name of the superhero. Or if not would you consider giving me an oppertunity to translate this. I will share this with you first and only after your approval will share in in a blog.

    Get back to me – jithu.nv@gmail.com

    ReplyDelete
  19. മാറിയിടാന്‍ വേറൊരു ഷഡ്ഡിപോലുമില്ലാത്ത ഒരു എലിക്കുഞ്ഞിനേക്കുറിച്ച് വലിച്ച് നീട്ടി വര്‍ത്തമാനം പറഞ്ഞാലൊന്നും ഡിങ്കന്‍ ദൈവമാകുന്നില്ല.. ദൈവം ഡിങ്കനുമാകുന്നില്ല..

    ReplyDelete
  20. മതം മാറാന്‍ ആഗ്രഹം ഉണ്ട്.. എന്തൊക്കെയാണ് നിബന്ധനകള്‍? ആരെയാണ് കാണേണ്ടത്? എന്‍റെ ഏതെന്കിലും അവയവം ചെത്തി കളയുമോ? എന്നെ മോരും വെള്ളത്തില്‍ മുക്കുമോ? അതോ ശരീരത്തില്‍ ചളി നിറഞ്ഞ ഒരു കയര്‍ കെട്ടി ജീവിത കാലം മുഴുവന്‍ നടക്കണോ?

    ReplyDelete
  21. ഇത്രയോക്കെയുള്ള ഡിങ്കനെന്തേ വിക്കിപീഡിയയില്‍ പേജ് ഇല്ലാത്തെ? എല്ലാ ദൈവങ്ങള്‍ക്കും അവിടെ പേജ് ഉണ്ട് ഡിങ്കന് മാത്രമില്ല. ഇതില്‍ പ്രതിഷേധിച്ചു ഒരു ദിവസത്തേക്ക് വിക്കിപീഡിയ ഞാന്‍ ബഹിഷ്കരിക്കുന്നു. :)

    ReplyDelete
  22. ഹ്രീം ഡിങ്കേശ്വരസ്യ
    ബാലമംഗളരൂപഃ
    ബനിയന്‍,ജെട്ടിഃ ധാരിയാം
    സര്‍വേശ്വരനമാമ്യഹം

    ReplyDelete
  23. എല്ലാ ദൈവങ്ങള്‍ക്കും ഒരു ഫാമിലി ഹിസ്റ്ററി വേണം. ഇന്ന ആളുടെ മകന്‍ ഇയാള്‍, അയാളുടെ മകന്‍ ഇവന്‍ എന്നാ രീതിയില്‍. ശ്രീ ശ്രീ ഡിങ്കന്റെ അമ്മ, അച്ഛന്‍ , അമ്മമ്മ, അച്ഛച്ചന്‍ മുതല്‍ പേരുടെ ഒരു സംക്ഷിപ്ത ചരിത്രം പ്രതീക്ഷിക്കുന്നു. എല്ലാ genesis പുസ്തകങ്ങളിലും അങ്ങനെ ഉണ്ട്.എങ്കിലേ അവരെ ഒക്കെ വിശുദ്ധരായി കണ്ടു അവരോടും പ്രാര്‍ത്ഥിക്കാന്‍ കഴിയുകയുള്ളൂ.

    നമ്മുടെ പുണ്യ ഗ്രന്ഥങ്ങള്‍ എല്ലാം ഇംഗ്ലീഷ്, Latin , ജര്‍മന്‍, (സംസ്കൃതം, സുറിയാനി വേണ്ട, ഇതെല്ലം originally അതിലാണല്ലോ ) , തമിള്‍ (അവര്‍ മുല്ലപെരിയറില്‍ കേരളത്തിന്‌ എതിരാണെങ്കിലും അവരുടെ രക്ഷയും നമ്മുടെ ചുമതല ആണ് ), തെലുഗ്, ഹിന്ദി, punjabi (മൌനമോഹനു dedicated ) മുതലായ ഭാഷകളിലേക്ക് തര്‍ജമ ചെയ്യണം.ഡിങ്കോപദേശ ക്ലാസ്സിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്ക്‌ കൊടുത്താലും മതി.

    ReplyDelete
  24. വഴി തെറ്റി ഇവിടെയെത്തിയതാ, ഈ നാട്ടുകാരനല്ല.

    ReplyDelete
  25. ഹെന്റമ്മോ ഡിങ്കനേയും വെറുതെ വിടില്ല അല്ലേ

    ReplyDelete
  26. hi, in Dinkoism, can you make the design in such a way that the specific links to the posts are available- I wanted to share some of the posts in FB, but it is not possible to get the exact link to a specific article. Excellent work. I hope more people will start applying basic logic to their day to day thought process. :)

    ReplyDelete
  27. idathekkum valathekkum mundu udukkathe shaddikkumele belt ketti secularism swajeevithathil prathibhalippicha darshinikan anu dinkan.ithe neecha krithyam supermanum cheythu enkilum, dinkan malayaliyanu ennathu ithinu kooduthal pradhanyam nalkunnu. parasthutha dinkante anuyayikal enna nilakku, dinkoism oru mathamanu ennu parayunnathu akshanthavyamaya thettum thani pokritharavum aakunnu.

    dinkan malayali enkilum adehathinte yeshassu Keralathilo Indiayilo mathram othungunnilla. chinese zodiac parishodhichal namukku vyakthamakum athu. " Year of Rat" athinte udathamaya udaharanam.

    daivam undo illayo unnan sadhyathayunto ennulla chodyangal e kalakhattam vareyum oru sensible utharam kondu maanabhangapettittilla. ee avasarathil, allankil velayil allankil samayathu, jeevichirunnathum, marichu ennu urappu parayan kazhiyathatumaya oru praaniye athinte anuvaadam koodathe pidichu daivam aakkunnathinupinnil dushtalaakku undu. ivide entho maltsyam manakkunnu ( something smells fishy here)

    dinkan theerchayayum rakshakan aanu. muttukuthiyum netti kuthiyum thala kuthiyum sashtangam namichum nammal ithu vare nadathiya prardhanakal oru vashathu. cheytha vote vismaricha rashtriya shingangal maruvashathu. randu dikkilum gunamillannu manusilakkiya nammal nadukku. ivide manushya raashiye sahayikkan sadaa sannadhanayi orumbettu nilkkunna dinkan enna heroye rekshakan ennu mathramanu vilikkendathu, allathe daivamenno, pullikarante shinkidi enno, aliyan enno machambi enno onnum alla. ithu thanneyanu balamangalavum soochippikkunnathu. kappayum mulakittu vecha ayalakkariyum kazhinjal ithu thanneyanu dinkanum ishtam.

    dinkan nirvikalppa samadhiyanu ennum dinkante shavakudeeram kandethi ennum okke chila varthakal iyyide kelkkan idavannu. theerthu asathyavum, adisthaana rahithavum, ayyee ennu parayippikkunathumaya prasthavanakal aanu ithellam. ithu kettayudan thanne jyothisha keechakan Dr. Binu dinkan ippo evideyundu ennu prashanm vachu nokkiyirunnu. artificial satellitukal aarudam marachenkilum adeham vittu koduthilla. chelparkinte mashiyittu nokkittum kandethanayilla. oduvil paazhur padippuravare poyi. padippura swayam thanne dinkan evideyundu ennu paranjuthannu.

    Padippura paranjathanusarichu, dinkan maranapettittilla, kaalam cheythittum illa. adeham swantham shareeram thalkkalathekku atomized aakki muzhuvan bhoomiyum niranju nilkkunnu. michamullathu mattu grahangalilum, anti matter enna roopathil shoonyakashathile purampokkilum vaypipichirikkukayanu. eppol venamenkilum swaroopam kaikkollanulla technology adehathinte pakkalundu ennanu intelligence report.

    Ithellam soochipikkunnathu, dinkan sarwawyapiyum sarwa shakthanum, enthinum porunnavanum okkeyanu enkilum, adheham daivamalla, marichu oru praani thanneyanu. mathravumalla, dinkoisathinte peril nadathunna thonnivasangalum, mattanacharnagalum adeham kanunnu, ariyunnu. ellathinum purame, aabalbandhavanaya dinkan, ee kaalakhattathilum vilichal vilippurathu ethunnavanum aakunnu. 2012il lokam avasanikkathirunnathu thanne thelivanu.

    athukondu dayavayi dinkoism mattu "ism"angal pole valachodichu vashalakkaathe irikkuka. kanji kudi muttikaruthu.

    DINKAN JAYIKKATTE !!! DINKOISM VALARATTE !!!

    ReplyDelete
  28. ഇത് വായിച്ചപ്പോൾ neurosisഇൽ തുടങ്ങി psychosis അതായത് മോക്ഷ മാർഗ്ഗത്തിന്റെ ഒരു വല്ലാത്ത അവസ്ഥയിലെത്തി.ശാസ്ത്രസത്യങ്ങൾ ബാലമംഗളത്ത്ൽ എന്ന പുസ്ത്കം ഉടാനെ പ്രതീകഷിക്കുന്നു.

    ReplyDelete
  29. I will tell my life story.

    I am son of a rich man. But I led a bad life, I destroyed all I inherited. Even my wife's wealth also I spent away. I drank every day. I gambled. I visited all brothels houses. I never visted temples. I never read holy books. I was a spoiled child.

    My wife deserted me. My mother and father kicked me out of home. I finally decided to suicide. I have only five rupees with me. I ran to store buying some poison. Then I got a leaflet of Brother DINKANAR's salvation Yangam. Reading first line of leaflet, I stuck there. DINKAN is calling me, loving me. Everybody in this planet was hating me. But DINKAN says, HE is with me. He forgives all my sins and directed me a new way of life.

    Thanks DINKAN, now I have many wives. I stopped drinking, I am selling it now, I do not visit br***el house, I own many.

    I do DINAKN job (daiva vela) many parts of the country selling salvation and hope to millions.

    If anybody wants to help, (DINAKN will issue you tickets to heaven), urgently contact me. Send your dollars to account.

    DINKAN bless you

    OMD (Oh My Dinkan), I forgot to mention an important finding. Brother DINKANar was seduced by devils and he was fighting against DINKAN gwd (god worships DINKAN). Now I am authorized to collect money and messages for DINKAN. I am the sole dinkanised(divine) router, bridge, switch and gateway to merciful DINAKN almighty.

    ReplyDelete
  30. enikonum manasilakunilla ente dinga bagavane.kalam engota ee ponee

    ReplyDelete
  31. ningal vishudha grandhamaya qurane kurich padichitundo?manasilakan shramichitundo?undenkil idhinte onnum avashyam varilla.quranil paranjitulla orupad karyangal ee lokath nadanu kazhinjhu.shastram vare thala kunikendivannu quranu munpil.varanirikuna pala karyangalum iniyum quranilund.adh sambavikukathanne cheyyum.

    ReplyDelete
  32. കിടു .... കിക്കിടു ..... മെംബെർഷിപ് എവിടയ കിട്ടുക

    ReplyDelete