Friday, September 10, 2010

ശിക്കാര്‍- റിവ്യൂ

ഒരു തല്ലിപ്പൊളി സിനിമ- ഓടിത്തേഞ്ഞ ഒട്ടുമിക്ക സിനിമയിലും എന്ന പോലെ ആദ്യം തന്നെ പേരും ബാനറും കാണിക്കുന്നു. ഇടയ്ക്കൊരു ഇന്റെര്‍വെല്ലും അവസാനം ക്ലൈമാക്സും- വെറും ക്ലീഷെ. ഒരു നയകന്‍ അത്രയ്ക്കത്ര നായിക.. അതിനെ ചുറ്റിപറ്റി ആവശ്യത്തിനും അനാവശ്യത്തിനും കുറെ കഥാപാത്രങ്ങള്‍, ഒട്ടും പുതുമയില്ല. വകയ്ക്കു കൊള്ളാത്ത ഗാനരചനകള്‍‍, സംഗീത മാധുര്യമുണര്‍ത്താത്ത പശ്ചാത്തല സംഗീതം. ലതിലെ നായകനടനായ മോഹന്‍ ലാലിന്റെ  അഭിനയം കണ്ടാല്‍ കൊടുത്തുപോയ ഭരതവാര്‍ഡ്  തിരിച്ചു വാങ്ങാന്‍ തോന്നും. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇനിയും കുറെ നന്നാക്കാമായിരുന്നു അദ്ധേഹത്തിനു. ദൃശ്യഭംഗി ഞാന്‍ വിചാരിച്ചത്ര പോര. ആകെ എടുത്തു പറയാന്‍ തക്ക വിധമുള്ളത് എഡിറ്റിങ്ങാണ്. കാരണം.. ഷൂട്ട് ചെയ്ത കൊറെ ഭാഗങ്ങള്‍ എഡിറ്റിങ്ങ് ചെയ്യുന്നയാള്‍ വെട്ടി കളഞ്ഞതിനാല്‍ ആ ഭാഗംകൂടി കണ്ടിരിക്കേണ്ട ഗതികേടു പ്രേക്ഷകര്‍ക്കുണ്ടായില്ല. മൊത്തത്തില്‍ പറഞ്ഞാല്‍ തിയേറ്ററി കയ്യറി ഒന്നു മയങ്ങാന്‍ മുതിരുമ്പോള്‍ പശ്ചാത്തലത്തില്‍ ചുമ്മാ ഓടികൊണ്ടിരിക്കാന്‍ പോലും കൊള്ളാത്ത സിനിമ.



അപേക്ഷ: എന്റെ കന്നി സില്‍മാ നിരൂപണം ആണിത്. വായനക്കാരെല്ലാം മേല്‍പ്പറഞ്ഞ സിനിമ കണ്ടുവന്നു എന്റെ അവലോകനം ശരിയാണോ എന്നറിയിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എന്നിട്ടു വേണം എനിക്കാ സിനിമ കാണാന്‍.


.

7 comments:

  1. എന്താപ്പോ പറഞ്ഞു വന്നത്?

    ReplyDelete
  2. സില്‍മാ നിരൂപണം!!!:)-

    ReplyDelete
  3. വായനക്കാരെല്ലാം മേല്‍പ്പറഞ്ഞ സിനിമ കണ്ടുവന്നു എന്റെ അവലോകനം ശരിയാണോ എന്നറിയിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  4. അവന്റെ ഒരു റിവ്യൂ ....ഒന്ന് പോടാ അപ്പി ...മേലാല്‍ ഇമ്മാതിരി ഡയലോഗ് എഴുതിയ........ ലാലേട്ടന് അഭിനയിക്കാന്‍ അറിയില്ലാന്നു...ഒരു ബ്ലോഗ്‌ എഴുത്തുക്കാരന്‍ പ്ര്ര്ര്ര്‍

    ReplyDelete
  5. എടാ എനിക്കറിയാടാ നിന്റെയൊക്കെ തനിനിറം...നീ മമ്മൂട്ടി ഫാനല്ലെ...അതിന്റെ തെറിപ്പല്ലെ ഇത്...അധികം കളിക്കാന്‍ നിക്കണ്ടാ....



    സെക്രട്ടറി
    ലാലേട്ടന്‍ ഫാന്‍സ്
    പോഞ്ഞിക്കര ബ്രാഞ്ച്

    ReplyDelete
  6. സുപ്പര്‍
    സിനിമ കണ്ട പോലെ തോന്നി ..
    ഇനിയും എഴുതണം
    ഇനിയും സിനിമാ നിരൂപണങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  7. @ജില്‍ബീ.. ആരാധനമൂത്ത് അന്ധനാവരുത്. ധൈര്യമുണ്ടേല്‍ ലാല്‍ അഭിനയിക്കാന്‍ വെച്ച ഒരു റോള്‍ എനിക്ക് തരട്ടെ, ഞാന്‍ കാണിച്ചു കൊടുക്കാം എങ്ങനെ അഭിനയിക്കണമെന്ന്.

    @ അനോണി രണ്ടാമന്‍...

    തന്നെപ്പോലെ ഒരു കാര്യത്തെപറ്റി കൃത്യമായ അറിവില്ലാതെ സംസാരിക്കുന്ന കൂതറ ഫാനുകളാണ് ഏതൊരു താരത്തെയും വഷളാക്കുന്നത്.പോടാ.. ഞാന്‍ മമ്മൂ‍ൂട്ടി ഫാന്‍സൊന്നുമല്ല. പൃഥ്വിരാജ് ഫാനാണ്.

    ‌@ ഉപബുദ്ധന്‍...

    തീര്‍ച്ചയായും. കഥയും കവിതകളുമെഴുതാന്‍ ശ്രമിച്ചു സാഹിത്യത്തില്‍ പരജയപ്പെട്ടു നിരൂപകരാവാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു അത്താണിയാണ് താങ്കളെപോലുള്ളവരുടെ അകമഴിഞ്ഞ പ്രോത്സാഹനം. നന്ദിയും കടപ്പാടും കുറിച്ചിടുമല്ലോ..

    ReplyDelete