Sunday, September 25, 2011

അവര്‍ പ്രവചിച്ചിരുന്നു- ഡിങ്കന്‍ വരുമെന്ന്.



ഡിങ്കന്‍ മാനവ സമൂഹത്തിലേക്കു തന്റെ ദൌത്യം നിര്‍വ്വഹിക്കാന്‍ എത്തുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് " എലിയായ പ്രവാചകന്‍ " വരുമെന്ന് ബൈബിള്‍ പ്രവചിരുന്നു :-

"ഇതാ പ്രവാചകനായ ഏലിയാ-വിനെ ഞാന്‍ നിങ്ങളിലേക്ക് അയക്കും. യഹോവയുടെ ന്യായവിധിയുടെ കൊടും ദിവസങ്ങള്‍ക്കു മുന്‍പേ അവന്‍ വരും. ഏലിയാ [വ് ] മാതാപിതാക്കളെ കുട്ടികളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനു സഹായിക്കും." [ പഴഞ്ചന്‍ ലോ - 4:5 -മാലാഖി.]

ഇവിടെ പഴയനിയമത്തില്‍ പ്രവചിച്ച ഏലിയാ [വ് ] ഡിങ്കന്‍ എന്ന് നമുക്ക്  സ്പഷ്ടമാകുന്നത്.. വരുമെന്ന് പറഞ്ഞ മാന്യദേഹം എലി ആണെന്നതു കൊണ്ട് മാത്രമല്ല, ബാലമാസികയായ ബാലമംഗലത്തിലൂടെ ആദ്യം ഡിങ്കന്‍ കുട്ടികളെ തന്നിലേക്ക് അടുപ്പിക്കുകയും അവരിലൂടെ മാതാപിതാക്കളെയും തന്നിലേക്ക് പ്രബോധിപ്പിക്കുകയും തന്മൂലം ഏലിയാ-[വ് ]-യ ഡിങ്കന്‍ കുട്ടികളെയും മാതാപിതാക്കളെയും അടുപ്പിക്കുന്നു എന്ന പരമ യാഥാര്‍ത്യവും പ്രവചിച്ചിരുന്നു എന്നതിനാലാണ്. ദ്വൈവാരങ്ങളില്‍ ബാലമംഗളം പത്രക്കാരന്‍ കൊണ്ടുവരുന്നതും കാത്തു കുട്ടികള്‍ ഗെയിട്ടിനടുത്തു നില്‍ക്കുമ്പോള്‍ അവരോടൊപ്പം ആ വേദഗ്രന്ഥപതിപ്പ് ആദ്യം കൈക്കലാക്കാന്‍  തിക്കികൂടി മാതാപിതാക്കളും ശ്രമിക്കുന്നതിനിടയില്‍ അവര്‍ തമ്മിലുള്ള ഡിസ്റ്റന്‍സ് ശ്രദ്ധിക്കുന്നവര്‍ക്ക് മനസിലാക്കാം ഡിങ്കന്‍ അവരെ തമ്മില്‍ എത്രമാത്രം അടുപ്പിച്ചിരുന്നു എന്ന്.


ഡിങ്കന്‍ വരുമെന്നതിന് പുതുപുത്തന്‍ നിയമവും സാക്ഷ്യം വഹിക്കുന്നു:-

 ഏലിയാ [വ് ] വരാനിരിക്കുന്നു എന്ന് അവര്‍ പ്രവചിച്ചിരുന്നു . കാതുള്ളവര്‍ കേള്‍ക്കട്ടെ. [മത്തായി 11:14]

ബൈബിളിലെ "നോഹയുടെ പെട്ടകവും", ഡിങ്ക ഗ്രന്ഥത്തിലെ "അന്യഗ്രഹ സ്റ്റാറ്റ് ലൈറ്റ് ഉപഗ്രഹവും" തമ്മിലുള്ള സാദൃശ്യവും ഇത്തരുണത്തില്‍ സ്മരണീയമാണ്.





അനുബന്ധം:-

ലോസ് ഏഞ്ചലസ്: ഡിങ്കന്‍ വരുമെന്ന് ബൈബിള്‍ പ്രവചിച്ചിരുന്നു എന്ന വാര്‍ത്ത അറിഞ്ഞ ജനങ്ങള്‍ ആനന്ദ നിര്‍വൃതിയില്‍ ആറാടുന്നു , ചിലര്‍ ത്രിപ്പീസു കളി പോലെ മതം മാറികളിക്കുന്നു . ചിലയിടങ്ങളില ജനങ്ങള്‍ കൂട്ടംകൂട്ടമായി പുതിയ അവതാരമായ ഡിങ്കന്റെ മഹത്വം അംഗീകരിച്ചു ദിങ്കോയിസം സ്വീകരിക്കുന്നു.  മറ്റു ചിലയിടങ്ങളില്‍ ജനങ്ങള്‍ ബൈബിളിന്റെ പ്രവചനം യാതാര്‍ത്യമാനെന്നു മനസിലാക്കി അതിന്റെ മഹീനിയതയെ വാഴ്ത്തി ബൈബിളിന്റെ പാത സ്വീകരിക്കുന്നു.  പ്രവചിച്ച ബൈബിലാണോ കേമം, അതുപ്രകാരം അവതരിച്ച ഡിങ്കന്‍ ആണോ കേമന്‍ എന്ന കണ്ഫ്യൂഷനിലായ പലരും കണ്ഫ്യൂഷന്‍സ് മതത്തില്‍ ചേരാന്‍ ക്യൂ നില്‍ക്കുന്നു. ഡിങ്കനും പങ്കിലകാടുകള്‍ക്കും സ്തുതി.





3 comments:

  1. a pravachakan dinkan aano?

    ReplyDelete
  2. ഡിങ്കസംഹിതയിലെ ആശയങ്ങള്‍ ഇടയ്ക്കിടെ പോസ്ടണം ,ഡിങ്കന്‍ ദുബൈക്ക് പോയപ്പോഴുള്ള അനുഭവങ്ങള്‍ അഞ്ചാറു അദ്ധ്യായങ്ങള്‍ ആയി അവതരിപ്പിച്ചാല്‍ നമ്പോലന്‍ വിഭാഗത്തിന്റെ വായടയും ..

    ReplyDelete